Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt. ... https://www.youtube.com/watch?v=chcZAvwNtfY
"ഗുരുദേവ ദർശനങ്ങളെ വളച്ചൊടിക്കരുത് " - ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ
ഇന്ന് ലോകം നേരിടുന്ന മഹാവ്യാധിയായ കോവിഡ് -19 നെ എങ്ങനെ ഒറ്റക്കെട്ടായി നേരിടാം എന്നും ഗുരുദേവ ദർശനങ്ങൾ അതിന് എത്രമാത്രം സഹായകമാകുമെന്നും ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും ആലുവ അദ്വൈതാശ്രമം സെക്രെട്ടറിയുമായ ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ വിവരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=aaeEiyNagIw
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ ആഹ്ലാദം പങ്കുവെച്ചു ശിവഗിരി മാസിക എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ SIVAGIRI TV യോട് സംസാരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=nmxY6YNolGc
നമ്മെ നല്ല മനുഷ്യനാക്കുന്ന അറിവ്
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
ഏതെങ്കിലുമൊരു വസ്തുവിനെ കാണുവാന്‍ പകല്‍നേരത്ത് പ്രത്യേകിച്ചൊരു വിളക്ക് കൊളുത്തി
വയ്ക്കേണ്ടതില്ല. അതുപോലെ ഇരുട്ടിലിരിക്കുന്ന ഒരു വസ്തുവിനെ കാണാതിരിക്കാന്‍ പ്രത്യേകം മൂടി
വെയ്ക്കേണ്ടതായിട്ടുമില്ല. കാരണം സ്വാഭാവികമായ അത്തരം കാര്യങ്ങളില്‍ മറ്റൊരുപാധിയെ ഉപയോ
ഗിക്കേണ്ടതായ ആവശ്യമില്ല. മറ്റൊരുകാര്യം ഒരു വസ്തുവിനെ കാണാനാവുന്നു എന്നതുകൊണ്ട് അതു
ള്ളതാണെന്നു ധരിക്കാവുന്നതോ, ഒരു വസ്തുവിനെ കാണാനാവുന്നില്ല എന്നതുകൊണ്ട് അതില്ലാത്ത
താണെന്നുറപ്പിക്കാവുന്നതോ അല്ല. എന്തുകൊണ്ടെന്നാല്‍ കാണുന്നതെല്ലാം സത്യവും കാണാത്തതെല്ലാം
അസത്യവും ആയിരിക്കുന്നില്ല എന്നതാണ്. അതിനുദാഹരണമാണ് പ്രതൃക്ഷത്തില്ക്കാണുന്ന നമ്മുടെ
ഈ ശരീരവും അതിനെ താങ്ങിനിര്ത്തിയിരിക്കുന്നതും എന്നാല്‍ നേരില്‍ കാണാനാവാത്തതുമായ
നമ്മുടെ പ്രാണനും.
പക്ഷേ നമ്മള് എപ്പോഴും ശരീരത്തെക്കുറിച്ചുമാത്രമാണ് ചിന്തിക്കാറുള്ളത്. ശരീരത്തിന്റെ സുഖത്തി
നായിട്ടാണ് പ്രയത്നിക്കുന്നത്. ശരീരത്തെ സൌന്ദര്യമുള്ളതാക്കി വയ്ക്കുവാനാണ് ശ്രദ്ധിക്കുന്നത്
...
https://www.youtube.com/watch?v=xyWH74iEDxo
ഗുരുകൃതി വ്യാഖ്യാനം - ചിജ്ജഡചിന്തനം - EP -01
'The interpretation of 'CHIJJADACHINTHANAM', a spiritual work by SreeNarayana Guru, given by Sreemadh Siva Swaroopananda Swami, Secretary , Advaithashramam, Aluva.
ഗുരുദേവ കൃതിയായ 'ചിജ്ജഡചിന്തനം' ആലുവ അദ്വൈതാശ്രമമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ
ഗുരുദേവ ഭക്തർക്കായി വ്യാഖ്യാനം നടത്തുന്നു.
ചിജ്ജഡചിന്തനം
ചിത്തും ജഡവും വിവേചിക്കുന്ന വേദാന്തപരമായ സ്തോത്രം. ശിവനെ സാകാരനായും നിരാകാരനായും സ്തുതിക്കുന്നു.
ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടു നീരനലാദികളും
കെടുമാറു കിളർന്നു വരുന്നൊരു നിൻ
വടിവെന്നുമിരുന്നു വിളങ്ങിടണം. 1
ഇടണേയിരുകണ്മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 2
നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നൽകുക നിൻ
നിലയിന്നിതുതന്നെ നമുക്കു മതി. 3
മതി തൊട്ടു മണം മുതലഞ്ചുമുണർ-
ന്നരുളോളവുമുള്ളതു ചിൻമയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-
മിതു രണ്ടിലുമായമരുന്നഖിലം. 4
അഖിലർക്കുമതിങ്ങനെ തന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ. 5
വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണ്ടു മയങ്ങി മനം
നില വിട്ടു നിവർന�
...
https://www.youtube.com/watch?v=Ag-E7t1JRlg
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=3EVSzXG3hy4
ആശയും ആത്മീയതയും
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ് , ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
ഒരു ഞാവല്‍ മരത്തിനു മുകളില്‍ നിന്നുമൊരു മധുരമായ കൂജനം കേട്ടു ഒരു കുട്ടി ഓടി വന്നു.
നിറയെ പഴങ്ങള്‍ പിടിച്ചുകിടക്കുന്ന ഒരു ചില്ലയിലിരിക്കുന്ന ഒരു കുയിലിനെ അവന് കണ്ടു.
അവന് താഴെ നിന്നു കുയിലിനെ നോക്കി കൈനീട്ടി. കുയില്‍ പഴങ്ങള്‍ കൊത്തിത്തിന്നുന്നതിനിടെ
രണ്ടുമൂന്നു പഴങ്ങള്‍ താഴേക്കുവീണു. അതുകണ്ട് വലിയ സന്തോഷത്തോടെ അവന് ഓടിച്ചെന്ന്
ആ പഴങ്ങള്‍ പെറുക്കി വായിലിട്ട് നുണഞ്ഞു. വീണ്ടും കുയില്‍ കൊത്തുന്നതിനിടയില്‍ തുരുതുരാ
പഴങ്ങളടര്ന്നുവീണു. അവന് അതെല്ലാമെടുത്തു തന്റെ കുഞ്ഞനുജത്തിയുമായി പങ്കുവെച്ചു കഴിച്ചു.
പിറ്റേന്നും ആ കുട്ടി ഞാവല്‍ മരത്തിനു ചുവട്ടിലെത്തി കാത്തുനിന്നു.
അപ്പോഴും ഒരു കുയില്‍ വന്നു. അവന് പഴം കിട്ടി.
ആ പഴങ്ങള്‍ തനിക്ക് മരത്തില്‍ നിന്നും ഇട്ടുതരുന്നത് ആ കുയിലാണെന്നു അവന് വിശ്വസിച്ചു. അങ്ങനെ
വളര്‍ന്നുവന്നപ്പോള്‍ അവന് ഒരു നല്ല പക്ഷി സ്നേഹിയായി മാറി. പ്രകൃതി ഓരോന്നിനെയും ഏതെല്ലാം
വിധമാണു ഇണക്കിയെടുക്കുന്നതെന്നും ആ ഇണക്കിയെടുക്കലിനു പിന്നിലുള്ള പ്രകൃതിതത്ത്വം എന്തെന്നും
അറിയാനും അറിയിക്കാനും വേ�
...
https://www.youtube.com/watch?v=lQo-1Sfjl7g