സമതലം മുഴുവനും പരന്നു കിടക്കുന്ന പേർഷ്യൻ സൈന്യത്തെ കണ്ട് ഗ്രീക്കുകാർ ഭയന്നില്ല. മിറ്റിയാഡിസീനും, തെമിസ്റ്റക്ളീസീനും വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. ഇരു സൈന്യങ്ങളും അഭിമുഖം വന്നതോടെ ഗ്രീക്ക്കാർ പേർഷ്യൻ സൈന്യത്തിന് നേർക്ക് നടന്നു തുടങ്ങി. അവരപ്പോഴും പേർഷ്യൻ അമ്പുകളുടെ ദൂരപരിധിക്ക് പുറത്തായിരുന്നു. എന്നാൽ സൈന്യങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നതോടെ ഗ്രീക്കുകാരുടെ നടത്തത്തിന്റെ വേഗതയും വർധിച്ചു. അവസാനം പേർഷ്യൻ വില്ലാളികളുടെ പരിധിയിൽ എത്തിയതോടെ ഗ്രീക്കുകാർ അതിവേഗതയിൽ ഓടിത്തുടങ്ങി. തലയ്ക്ക് മുകളിൽ പരിചയും പിടിച്ച് മഴപോലെ പെയ്യുന്ന ശരങ്ങളെ അവഗണിച്ച് തങ്ങൾക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞടുക്കുന്ന ഗ്രീക്ക് പടയെക്കണ്ട് പേർഷ്യൻസ് ഞെട്ടിപ്പോയി. അങ്ങിനെ പ്രശസ്തമായ മാരത്തൺ യുദ്ധം ആരംഭിച്ചു.
————————
Cyrus The Great Full Videos | https://youtube.com/playlist?list=PL9x21W218x35bVfw2fv_S6iz2U44WvCg7
Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
*Social Connection
Instagram I https://www.instagram.com/juliusmanuel_
Facebook | https://www.facebook.com/JuliusManuelHisStories
Email: mail@juliusmanuel.com
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
...
https://www.youtube.com/watch?v=xiH7qt-foEw
മാമത്ത് ഗുഹ
“ഈ ഗുഹകൾ ഉണ്ടായ ശേഷം ആദ്യമായിട്ടാണ് മനുഷ്യർ ഇവിടെ എത്തിച്ചേരുന്നത്. ഇനി മുന്നോട്ട് പോകുവാൻ സമയമില്ല. വെള്ളം ഭക്ഷണവും ഓയിലും തീർന്നിരിക്കുന്നു. പക്ഷെ ഇവിടുന്നിനിയും വഴികൾ നീളുകയാണ്. ബോട്ടംലസ് പിറ്റിനു കുറുകെ സ്ഥിരമായി ഒരു പാലം നിർമ്മിക്കണം. എന്നിട്ട് ഇനിയുള്ള ഞായറാഴ്ചകളിൽ ഇവിടം മുഴുവനും സഞ്ചരിക്കണം. ഇവിടെയുള്ള നദി കണ്ടെത്തണം. എന്നാൽ സ്റ്റീവൻസൺ അങ്ങിനെ പോരുവാൻ തയ്യാറല്ലായിരുന്നു. ഇനി ഇങ്ങോട്ടൊരു വരവ് തനിക്ക് സാധ്യമല്ലെന്ന് അയാൾക്കറിയാമായിരുന്നു. അതുകൊണ്ട് അയാൾ വീണ്ടും മുന്നോട്ട് നടന്നു. അവസാനം അവർ വിശാലമായ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. സ്റ്റീവൻസൺ ഉറക്കെ അലറി. അയാളുടെ ശബ്ദത്തിന്റെ മാറ്റൊലി കുറെയേറെ സമയം നീണ്ടു നിന്നു. പക്ഷെ എക്കോ അവസാനിച്ചു കഴിഞ്ഞപ്പോഴാണ് സ്റ്റീഫൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്. പരിചയമുള്ള അല്ലെങ്കിൽ താൻ കേൾക്കുവാൻ കൊതിച്ചിരുന്ന ഒരു ശബ്ദം! “
ഇത് മാമത്ത് ഗുഹയിൽ ഞാൻ നടത്തിയ നടത്തിയ യാത്രയല്ല, മറിച്ച് , ആ ഗുഹകളിൽ ആദ്യ ഗൈഡായിരുന്ന സ്റ്റീഫൻ ബിഷപ്പ് 170 വർഷങ്ങൾക്ക് മുൻപ് നടത്തിയ മറ്റൊരു ചരിത്രയാത്രയുടെ വിവരണമാണ്.
Mammoth Cave is a national park in west-central Kentucky, encompassing portions of Mammoth Cave, the longest cave system known in the world. The cave system is known to include more than 400 miles of passageway, and new discoveries and connections add several miles to this figure each year.
===
Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
*Social Connection
Instagram I https://www.instagram.com/juliusmanuel_
Facebook | https://www.facebook.com/JuliusManuelHisStories
Email: mail@juliusmanuel.com
Web: https://www.juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
...
https://www.youtube.com/watch?v=So3TfV5FPMY
സുന്ദരവനം അഥവാ സുന്ദർബൻ. ഗംഗയുടെയും, ബ്രഹ്മപുത്രയുടെയും അഴിമുഖങ്ങളിൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി ആയിരക്കണക്കിന് ഏക്കറുകളിൽ പരന്നുകിടക്കുന്ന തണ്ണീർവനം. 1941 ലെ ഒരു രാത്രി. 17 വയസുകാരൻ പോച്ചബ്ദി ഗാജി, തന്റെ പിതാവിനോടൊപ്പം ഒരു ചെറിയ തോണിയിൽ ഇരുട്ടിൽ അനങ്ങാതെയിരിക്കുകയാണ്. സുന്ദരവനത്തിലെ അനേകം ചെറുദ്വീപുകൾ നിലാവെളിച്ചത്തിൽ അവർക്ക് ചുറ്റും ഇരുണ്ട കോട്ടകൾ പോലെ അനങ്ങാതെ നിൽപ്പുണ്ട്. വീട്ടിൽ നിന്നും കൊടുത്തുവിട്ട ആഹാരത്തിന്റെ പൊതി അവർ തുറന്നു വെച്ചു. നദിയുടെ ഏതാണ്ട് മധ്യഭാഗത്താണ് അവർ തോണി ഇട്ടിരിക്കുന്നത്. ചോറിനോടൊപ്പം മീനും കറിയും കൂട്ടി ഭക്ഷിക്കുന്ന വേളയിൽ പിതാവ് പുട്ടിയ, മകനോട് പറഞ്ഞു. വെളുപ്പിനെയാവും അവൻ തിരിച്ചു വരിക. എങ്കിലും ഒരു വേട്ടക്കാരൻ എപ്പോഴും കരുതിയിരിക്കണം. സുന്ദരവനത്തിലെ നാലുകാലുകലുള്ള പിശാചുക്കൾ വെള്ളത്തിലൂടെയും നീന്തിവരും. ഭക്ഷണം കഴിക്കുമ്പോൾ നാം പുറത്തെ ശബ്ദം കേൾക്കില്ല . കയ്യിൽ തോക്കും ഉണ്ടാവില്ല. അതിനാൽ വേട്ടക്കാർ കാട്ടിൽ ഭക്ഷണം ചവച്ച് കഴിക്കാറില്ല. ഉള്ള ഭക്ഷണം അതിവേഗം വിഴുങ്ങി നാം വീണ്ടും തയ്യാറായി ഇരിക്കണം.
Pachabdi Gazi (1924–1997) was a tiger hunter of Bangladesh. He killed 61 tigers in Sundarbans. He was born into a hunting family, his father was Meher Gazi, a notable tiger hunter who had killed 50 tigers and from who he inherited a muzzle loading double barrel rifle. His grandfather's brother Ismail Gazi was also a hunter. He killed his first tiger when he was 17 in Paikgachha Upazila, Khulna District. The tiger was known as the terror of Golkhali. He was often employed by the Government of Bangladesh to hunt human killing tigers after the Government of Bangladesh banned tiger hunting in 1972.
=====
Read my Bio | https://bio.site/juliusmanuel
Buy my books | https://amzn.to/3fNRFwx
------------
Video Details
Tittle : Amazing life of Pachabdi Gazi | Terror of Sunderbans | Man Eating Tigers | Julius Manuel
*Social Connection
Instagram : https://www.instagram.com/juliusmanuel_
Email: mail@juliusmanuel.com
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
##expedition #history #hunting #africa #history #safari #juliusmanuel
...
https://www.youtube.com/watch?v=ZzmY1adfXj8
1719 ജൂൺ 6 പ്രഭാതം. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗോൾഡ് കോസ്റ്റ് അഥവാ ഇന്നത്തെ ഘാനയിലെ അനമാബോ (Annamaboe) എന്ന തുറമുഖം. നേരം വെളുത്ത് തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും നല്ല ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. തീരത്ത് നിന്നും കുറച്ചകലെ മാറി പ്രിൻസസ് (Princess) എന്ന് പേരുള്ള ഒരു ഇഗ്ളീഷ് കപ്പൽ നങ്കൂരമിട്ട് കിടപ്പുണ്ട്. അതിന്റെ അപ്പർ ഡെക്കിൽ സാമാന്യം ഉയരമുള്ള ഒരാൾ പണിയെടുത്ത് വിയർത്ത് നിൽക്കുന്നത് കാണാം. വിരിഞ്ഞ നെഞ്ചും, കുറച്ച് ഇരുണ്ട നിറവുമുള്ള ആ 37 കാരന്റെ പേര് ജോൺ റോബെർട്ട്സ് (John Roberts) എന്നാണ്. തീരത്തു നിന്നും എത്തിച്ചേർന്ന ബോട്ടുകളിൽ ഉണ്ടായിരുന്നവരെ കപ്പലിലേക്ക് വലിച്ചു കയറ്റുകയാണ് റോബെർട്ട്സ്. അതെ, പ്രിൻസസ് ഒരു അടിമക്കപ്പലാണ്. ഗോൾഡ് കോസ്റ്റിൽ നിന്നും വാങ്ങിയ നൂറുകണക്കിന് ആഫ്രിക്കൻ അടിമകളെ കപ്പലിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്ന സമയമാണിത്.
=========
Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
*Social Connection
Instagram I https://www.instagram.com/juliusmanuel_
Email: mail@juliusmanuel.com
Web: https://www.juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
...
https://www.youtube.com/watch?v=qW0pWO971v0