LBRY Block Explorer

LBRY Claims • 350

ad3e5e17778125aee0c123a7361afe46ef94b21e

Published By
Created On
11 Jul 2019 03:46:31 UTC
Transaction ID
Cost
Safe for Work
Free
Yes
കൊച്ചിയില്‍ വെറും 350 രൂപയ്ക്ക് മൂന്നരമണിക്കൂര്‍ കടല്‍യാത്ര അതും ക്രൂയിസില്‍
കൊച്ചിയിൽ 350 രൂപയ്ക്ക് ക്രൂയിസിൽ യാത്ര ചെയ്യാം എന്നത് പലർക്കും അറിയാവുന്ന കാര്യമല്ല .കേരള ഷിപ്പിങ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ എന്ന പൊതു മേഖല സ്ഥാപനത്തിന്റെ സാഗര റാണി എന്ന ക്രൂയിസ് വെസ്സലിലാണ് എല്ലാ ദിവസവും മൂന്നു മണി മുതൽ അഞ്ചു മണി വരെ മൂന്നര മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഒരുക്കിയിരിക്കുന്നത് .അവധി ദിവസങ്ങളിൽ 350 രൂപയും മറ്റു ദിവസങ്ങളിൽ 300 രൂപയുമാണ് യാത്ര നിരക്ക് .

എറണാകുളം ഹൈ കോടതി ജംഗ്‌ഷന്‌ എതിർ വശമുള്ള ബോട്ട് ജെട്ടിയിൽ ആണ് ഈ ക്രൂയിസ് വെസ്സലിന്റെ യാത്ര ആരംഭിക്കുന്നത് .ഐ ആർ എസ് ക്ലാസുള്ള സാഗര റാണി എന്ന വെസ്സലിനു മാത്രം ആണ് കടലിൽ പോകുവാൻ അനുവാദം ഉള്ളത് .കൊച്ചിയുടെ വ്യത്യസ്തമായ സഞ്ചാര അനുഭവം ഓരോ സഞ്ചാരികൾക്കും ഈ യാത്രയിലൂടെ കരസ്ഥമാക്കാം .മഴവിൽ പാലം,കെട്ട് വള്ളം പാലം ,ബോൾഗാട്ടി പാലസ്,രാമൻ തുരുത്ത് ,കൊച്ചി തുറമുഖം ,വില്ലിംഗ്ട്ടൺ ധ്വീപ് ,താജ് ഹോട്ടൽ ,വൈപ്പിൻ ധ്വീപ് എന്നതൊക്കെ ഈ സഞ്ചാര കാഴ്ചകളിൽ അടങ്ങും .അറബി കടലിലേക്ക് കുതിക്കുന്ന സാഗര റാണിയുടെ പ്രയാണം ഹൃദ്യമായ ഒരു അനുഭവം ആണെന്ന് സഞ്ചാരികൾ തുറന്നു പറയുന്നു .

92 പേർക്കും 75 പേർക്കും സഞ്ചരിക്കാവുന്ന രണ്ടു വെസ്സലുകൾ ആണ് സർവീസ് നടത്തുന്നത് .ഒരിക്കൽ യാത്ര ചെയ്തവർ വീണ്ടും വീണ്ടും സഞ്ചരിക്കാൻ കൊതിക്കുന്ന യാത്ര ആണ് സാഗര റാണി നൽകുന്നത് .വിവിധ വിനോദങ്ങളും സഞ്ചാരികൾക്കായി സാഗര റാണിയിൽ ഏർപ്പെടുത്തിയിട്ടുണ്ട് .വൈകുന്നേരം അഞ്ചു മണിക്കുള്ള യാത്രയിൽ സൂര്യൻ അസ്തമിക്കുന്നതിന്റെ കാഴ്ചയും കൊച്ചിയുടെ രാത്രി കാഴ്ചയും കണ്ടു മടങ്ങാം .വ്യത്യസ്തമായ ഒരു യാത്ര അനുഭവം ആണ് സാഗര റാണി ഒരുക്കുന്നത്
https://www.youtube.com/watch?v=RehRIovwW1I
Author
Content Type
Unspecified
video/mp4
Language
English
Open in LBRY

More from the publisher

Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
ONE I
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO